“മാലാഖക്കൂട്ടം” മാതൃകാ പദ്ധതി മന്ത്രി ശ്രീ കെ രാധാകൃഷ്ണന്‍

Posted on Saturday, August 20, 2022

ജനറല്‍ നഴ്സിംഗ്/ബി.എസ്.സി നഴ്സിംഗ് പാസായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊല്ലം ജില്ലയിലെ വിവധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഓണറേറിയത്തോടെ 2 വര്‍ഷ പരിശീലനം നല്കുന്ന മാലാഖക്കൂട്ടംപദ്ധതി ബഹു പട്ടികജാതി പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ശ്രീ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കോവിഡ് മഹാമാരി നാശം വിതച്ച ഈ കാലഘട്ടത്തില്‍ തൊഴിലും വരുമാനവും ലഭ്യമാക്കാന്‍ സഹായിക്കുന്ന “മാലാഖക്കൂട്ടം”പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

100 നേഴ്സുമാര്‍ക്കാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ്,കൊല്ലം ജില്ലാ ആശുപത്രി,വിക്ടോറിയ ആശുപത്രി,വിവിധ താലൂക്ക് ആശുപത്രികള്‍,PHC കള്‍,CHC കള്‍ എന്നിവയില്‍ പരിശീലനം ലഭ്യമാക്കുന്നത്.ജനറല്‍ നഴ്സിംഗുകാര്‍ക്ക് 12500 രൂപയും ,ബിഎസ്.സി നഴ്സിംഗ് പാസ്സായവര്‍ക്ക് 15000 രൂപയുമാണ് പ്രതിമാസം ഓണറേറിയം നല്കുന്നത്