“വിസ്മയം” പദ്ധതി വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു

Posted on Saturday, August 20, 2022

ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ കൊല്ലം ജില്ലയിലെ 69 സര്‍ക്കാര്‍ സ്കൂളുകളിലെ ചലനശേഷി ഇല്ലാത്ത 21 ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ജോയ്സ്റ്റിക് ഓപ്പറേറ്റഡ് ഇലക്ട്രിക് വീല്‍ ചെയറുകള്‍ നല്കുന്ന വിസ്മയം പദ്ധതി ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. 

കഴിഞ്ഞ വര്‍ഷം  24 സ്കൂള്‍ കുട്ടികള്‍ക്ക് ജില്ലാ പഞ്ചായത്ത് ഇലക്ട്രിക് വീല്‍ ചെയറുകള്‍ വിതരണം ചെയ്തിരുന്നു.കൊല്ലം ജില്ലയില്‍ എസ്.എസ്.എല്‍.സി ,പ്ലസ്ടു പരീക്ഷകളില്‍ 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകള്‍ക്കുള്ള ജില്ലാ പഞ്ചായത്തിന്‍റെ പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ അധ്യാപകരെ ആദരിക്കുകയും ചെയ്തു.