സ്കില്‍ടെക് പദ്ധതി തുടങ്ങി

Posted on Saturday, August 20, 2022

കൊല്ലം ജില്ലാ പഞ്ചായത്തിന്‍റെ സ്കില്‍ ടെക്എന്ന നൂതന പദ്ധതിയിലൂടെ ഐ.ടി.ഐ, പോളിടെക്നിക്, എഞ്ചിനീയറിംഗ്  പാസായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 300 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജില്ലയിലെ വിവധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണറേറിയത്തോടെ പരിശീലനം ലഭ്യമാക്കുന്ന നിയമന ഉത്തരവ് ബഹു.റവന്യൂ വകുപ്പ് മന്ത്രി ശ്രീ.കെ രാജന്‍ കൈമാറി.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്അഡ്വ.സാം കെ ഡാനിയേല്‍ അധ്യക്ഷനായിരുന്നു.ശ്രീ എം മുകേഷ് MLA വിശിഷ്ടാതിഥിയായി സംബന്ധിച്ചു.കളക്ടര്‍ അഫ്സാനപര്‍വ്വീണ്‍ പങ്കെടുത്തു.

ഐ.ടി.ഐ കാര്‍ക്ക് 10,000 രൂപ, പോളിടെക്നിക് പാസ്സായവര്‍ക്ക് -12500 രൂപ,എഞ്ചിനീയറിംഗ് ബിരുദദാരികള്‍ക്ക് 15000 രൂപ എന്ന ക്രമത്തിലാണ് പ്രതിമാസ ഓണറേറിയം നല്കുന്നത്.