ഉജ്ജ്വലം പദ്ധതി പ്രകാരമുള്ള പഠനസഹായി വിതരണം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ പ്രസിഡന്‍റ് അഡ്വ. സാം കെ. ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു

Posted on Saturday, August 20, 2022

കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്കൂള്‍ അധ്യയനം ആരംഭിക്കുമ്പോള്‍ എ്സ്.എസ്. എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നോട്ട്ബുക്കുകള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്‍റ് അഡ്വ. സാം കെ. ഡാനിയേല്‍. ജില്ലാ പഞ്ചായത്തിന്‍റെ ലേബലോട് കൂടിയ 7 നോട്ട്ബൂക്കുകളാണ് നല്‍കുന്നത്. എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികളുടെ വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഉജ്ജ്വലം പദ്ധതി പ്രകാരമുള്ള പഠനസഹായി വിതരണം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്‍റ്  എസ്.എസ്. എല്‍.സി. വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, കണക്ക്, സാമൂഹ്യശാസ്ത്രം വിഷങ്ങള്‍ക്കുള്ള പഠനം എളുപ്പമാക്കുന്നതിന് ഡയറ്റിന്‍റെ സഹായത്തോടെ പ്രതേ ്യക കൈപ്പുസ്തകം വിദഗ്ധ പാനലിനെ നിയോഗിച്ച് തയ്യാറാക്കി വിദ്യാര്‍ത്ഥികളിലേയ്ക്ക് എത്തിക്കുന്ന താണ് പദ്ധതി. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ സാമ്പത്തിക വര്‍ഷം എയ്ഡഡ്

സ്കൂളുകളിലെ വിദ്യാര്‍ത്ഥികകള്‍ക്ക് കൂടി പ്രോജക്ടിന്‍റെ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രസിഡന്‍റ് പറഞ്ഞു. കോവിഡ് സാഹചര്യം കഴിഞ്ഞ് സ്കൂള്‍ അധ്യയനം ആരംഭിക്കുന്നതിന് മുന്‍പായി സ്കൂളുകള്‍ അടിയന്തിരമായി വൃത്തിയാക്കുന്നതിന് എല്ലാ സ്കൂളുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിലേയ്ക്കായി 10000 രൂപ വീതം സ്കൂളുകള്‍ക്ക് അനുവദിക്കും. പട്ടികവര്‍ഗ്ഗ മേഖലയില്‍ പഠനം മുടങ്ങിയ കുട്ടികള്‍ക്ക് ബ്രിഡ്ജ് കോഴ്സ് ആരംഭിക്കുന്നതിനുള്ള പ്രോജക്ട് ഈ സാമ്പത്തിക വര്‍ഷം ഏറ്റെടുക്കും. ജില്ലാ പഞ്ചായത്ത് ആരംഭിച്ച ബോക്സിംഗ് അക്കാഡമി, കബഡി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇവയ്ക്ക് പുറമേ മറ്റ്കായിക ഇനങ്ങളില്‍ കൂടി അഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ശാസ ്ത്രീയ പരിശീലനം നല്‍കുന്നതിനുള്ള പ്രോജക്ടുകളും ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്‍റ് സ്കൂളുകളെ പ്രതിനിധീകരിച്ച് എം.ജി.എച്ച്.എസ്. ചടയമംഗലത്തിന്‍റേയും, എയ്ഡഡ് സ്കൂളുകളെ പ്രതിനിധീകരിച്ച് ഡി.കെ.പി.എം.സ്.എച്ച്.എസ്. കോട്ടവട്ടത്തിന്‍റേയും പ്രതിനിധികള്‍ പഠനസഹായി ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത് വൈസ ്പ്രസിഡന്‍റ് അഡ്വ. സുമലാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി.കെ. ഗോപന്‍ സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍പോള്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത്വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ. നജീബത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായഅഡ്വ. സി.പി. സുധീഷ്കു മാര്‍, പ്രിജി ശശിധരന്‍, എസ്. സോമന്‍, ശ്യാമളയ മ്മ, സി. അംബികകുമാരി, ആശാദേവി, ബി. ജയന്തി, ഡോ. കെ. ഷാജി, എസ്. സെല്‍വി, സെക്രട്ടറി കെ. പ്രസാദ്,ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ എസ്. ഷീജ തുടങ്ങിയവര്‍ പങ്കെടു ത്തു. വിദ്യാഭ്യാസ ഉപഡയറ്കടര്‍ ഓഫീസിലെ സൂപ്രണ്ട് ഹരിസുതന്‍പിള്ള കൃതജ്ഞത അറിയിച്ചു