ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കോവിഡ് പ്രതിരോധ പ്രവര്ത്ത്നങ്ങള്‍ മാതൃകാപരം - ജെ.ചിഞ്ചുറാണി.

Posted on Saturday, August 20, 2022

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ക്ഷീരവികസന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ജില്ലയിലുടനീളമുള്ള കോവിഡ് ചികില്‍സാ കേന്ദ്രങ്ങളിലേക്കാവശ്യമായ പ്രതിരോധ സാമഗ്രികളുടെ വിതരണം ജില്ലാ പഞ്ചായത്തില്‍ വച്ച് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ആന്‍റിജന്‍ കിറ്റുകള്‍, പള്‍സ് ഓക്സീമീറ്ററുകള്‍ , എന്‍95 മാസ്ക്കുകള്‍ എന്നിവയ്ക്ക് പുറമേ ആയുര്‍വേദ ,ഹോമിയോ പ്രതിരോധ മരുന്നുകളായ അപരാജിത ചൂര്‍ണ്ണം, സുദര്‍ശനം ഗുളികകള്‍, ആര്‍സനികം ആല്‍ബം 30 ഉള്‍പ്പെടെ 1 കോടി രൂപയുടെ പ്രതിരോധ സാമഗ്രികളാണ ് ജില്ലാമെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വിതരണം ചെയ്തത്. ജില്ലാ ഭരണകൂടത്തിന്‍റെയും കെ.എം.എം.എല്‍-ന്‍റേയും സംയുക്താഭിമുഖ്യത്തോടെ ജില്ലാ പഞ്ചായത്തിന്‍റെ മേല്‍നോട്ടത്തില്‍ ചവറ ശങ്കരമംഗലം സ്കുള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോവിഡ് സെക്കന്‍റ ് ലെവല്‍ ട്രീറ്റ്മെന്‍റ ് സെന്‍റര്‍ സംസ്ഥാനത്തെ മികച്ച കോവിഡ് ചികില്‍സാ കേന്ദ്രങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസിഡന്‍റ ് അഡ്വ.സാം.കെ.ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. കോവിഡിന്‍റെ രണ്ടാം തരംഗത്തിലും സര്‍ക്കാറിന്‍റെ ഇച്ഛാശക്തിയ്ക്ക് ഒപ്പം നിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്നതെന്ന് പ്രസിഡന്‍റ ് പറഞ്ഞു. വാക ്സിന്‍ ചലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ പഞ്ചായത്തിന്‍റെ തനത് ഫണ്ടില്‍ നിന്നും 1 കോടി രൂപ നല്‍കി. കോവിഡ് ആശുപത്രികളായിട്ടുള്ള ജില്ലാ ആശുപത്രിയിലേയും വിക്ടോറിയ

ആശുപത്രിയിലേയും കോവിഡ് ചികില്‍സയ്ക്കുള്ള ചെലവിന് പ്രോജക്ട് രൂപീകരിച്ചു. ജില്ലാ കളക ്ടറുടെ ചേമ്പറില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ചവറയില്‍ ആരംഭിച്ചിട്ടുള്ള സി.എഫ്.എല്‍.റ്റി.സി-യില്‍ ഗുരുതര രോഗികള്‍ക്കുള്ള ചികില്‍സാ സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി ഐ.സി.യു സംവിധാനം ഏര്‍പ്പെടുത്തുന്നതിനും പരിചയസമ്പന്നരായ 5 മെഡിക്കല്‍ ഓഫീസര്‍മാരെയും മറ്റ ് അവശ്യ ജീവനക്കാരെയും അധികമായി നിയമിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന ് പ്രസിഡന്‍റ ് തുടര്‍ന്ന ് പറഞ്ഞു. രോഗികള്‍ക്ക ് വെന്‍റിലേറ്റര്‍ കിടക്ക ആവശ്യമായി വരുന്ന പക്ഷം അടിയന്തിര ചികില്‍സ ലഭ്യമാക്കുന്നതിനായി കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ 5 വെന്‍റിലേറ്റര്‍ കിടക്കകള്‍ കൂടി സ്ഥാപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട് . വൈസ ് പ്രസിഡന്‍റ ് അഡ്വ.സ ുമലാല്‍, സ്റ്റാന്‍റ ിംഗ ് കമ്മിറ്റി അദ്ധ്യക്ഷരായ ഡോ.പി.കെ.ഗോപന്‍, ജെ.നജീബത്ത ്, വസന്ത രമേശ് , അഡ്വ.അനില്‍.എസ്.കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍.എസ്.പ്രസന്നകുമാര്‍, സി.പി.സുധീഷ്കുമാര്‍, സി.ബാല്‍ഡുമിന്‍,

ബി.ജയന്തി , സെക്രട്ടറി, കെ.പ്രസാദ ്, ജില്ല മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ശ്രീലത, ഡോ.അസുന്താ മേരി, ഡോ.പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.