ജില്ലാ പഞ്ചായത്തില്‍ സീനിയര്‍ സിറ്റിസണ്‍സ് ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു .

Posted on Saturday, August 20, 2022

 സീനിയര്‍ സിറ്റിസണ്‍സ് ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു      

        ജില്ലാ പഞ്ചായത്തില്‍ സീനിയര്‍ സിറ്റി സണ്‍സ് ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു. പ്രസിഡന്‍റ് അഡ്വ. സാം കെ. ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പൗരന്‍മാരുടെ പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുക, വയോജനങ്ങള്‍ക്കായി പദ്ധതികള്‍ രൂപീകരിക്കുക, മറ്റ് ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് ലെയ്സണിംഗ് ഓഫീസായി പ്രവര്‍ത്തിക്കുക, ജില്ലാ പഞ്ചായത്ത് ഓഫീസില്‍ വയോജനങ്ങള്‍ക്ക് പ്രത്യേകം ഇരിപ്പിടം ഒരുക്കുക തുടങ്ങിയവയാണ് ഹെല്‍പ്പ് ഡെസ്കിലൂടെ ലക്ഷ്യമിടുന്ന തെന്ന് പ്രസിഡന്‍റ് പറഞ്ഞു. വൈസ് പ്രസിഡന്‍റ് അഡ്വ. സുമ ലാല്‍, ജില്ലാ പഞ്ചായത്തംഗം ബി. ജയന്തി, സെക്രട്ടറി കെ. പ്രസാദ്, സീനിയര്‍ സിറ്റിസണ്‍സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ലതാംഗന്‍ മരുത്തടി, സീനിയര്‍ സിറ്റി സണ്‍സ് പ്രതിനിധികള്‍, സൂപ്രണ്ടുമാരായ വി. ബിനുകുമാര്‍, ഷീബ കെ. സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് 2021-22 വാര്‍ഷിക പദ്ധതിയില്‍ വയോജനങ്ങള്‍ക്കായി ഉള്‍പ്പെടുത്തേണ്ട പദ്ധതികള്‍ സംബന്ധിച്ച സീനിയര്‍ സിറ്റിസണ്‍സ് പ്രതിനിധികള്‍ പങ്കെടുത്തു കൊണ്ടുള്ള യോഗവും ചേര്‍ന്നു.