കണ്ടച്ചിറക്ക് കണ്ടലഴക്
ജില്ലാ പഞ്ചായത്തിന്‍റെ കണ്ടലഴക് പദ്ധതി പ്രകാരം പനയം ഗ്രാമപഞ്ചായത്തിൽ കണ്ടച്ചിറ അഷ്ടമുടി കായൽ തീരത്ത് കണ്ടൽ തൈകൾ നട്ട് പരിപാലിക്കുന്ന പ്രവർത്തനം ആരംഭിച്ചു . പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡോ.രാജശേഖരൻ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സാം കെ.ഡാനിയേൽ കണ്ടൽ തൈകൾ നട്ട് കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു . ജല മലിനീകരണം തടയുന്നതിനും മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനും അന്തരീക്ഷ മലിനീകരണം തടയുന്നതിനും ഒക്സിജന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിനും കണ്ടൽ ചെടികൾ നട്ട് പിടിപ്പിക്കേണ്ടതിന്‍റെ ആവശ്യകത അനി വാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറയുകയുണ്ടായി . ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.സുമാ ലാൽ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ബി ജയന്തി , വാർഡ് മെമ്പർ ജയശ്രീ മധുലാൽ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് , ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എസ് ഐസക്ക് . ഹരിതകേരളം മിഷൻ റിസോഴ്സ്പേഴ്സൺ കാവ്യ കെ.എസ് , അഞ്ചു ജി സുരേഷ് , മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ചാത്തിനാംകുളം പീപ്പിൾസ് ലൈബ്രറി പ്രസിഡന്‍റ് ബിൻഷാദ് , സെക്രട്ടറി അതുൽ സി , ചാത്തിനാംകുളം എം.എസ്.എം.എച്ച്.എസ്.എസ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വഹാബ് കുട്ടി എം , എൻ.എസ്.എസ് വോളന്റിയേഴ്സ് , തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു . ഹരിതകേരളം മിഷന്‍റെ ഏകോപനത്തിൽ ജില്ലാ പഞ്ചായത്ത് , പനയം ഗ്രാമപഞ്ചായത്ത് , മണ്ണ് സംരക്ഷണ വകുപ്പ് , തൊഴിലുറപ്പ് പദ്ധതി , ചാത്തിനാംകുളം എം.എസ്.എം.എച്ച് . എസ് എസ് , തുടങ്ങിയവർ സംയുക്തമായാണ് കണ്ടച്ചിറ കായൽ തീരത്ത് കണ്ടൽ തൈകൾ വച്ച് പിടിപ്പിക്കുന്നതിന് നേത്യത്വം നൽകിയത് . പെരിനാട് , തൃക്കരുവ , തെക്കുംഭാഗം , നീണ്ടകര , തുടങ്ങി നിരവധി പഞ്ചായത്തുകളിൽ അഷ്ടമുടി കായൽ തീരത്ത് ഈ പദ്ധതി വരും ദിവസങ്ങളിൽ വ്യാപിപ്പിക്കാനാണ് പരിപാടി.