കൊല്ലം ജില്ലാ ആശുപത്രിക്ക് ആരോഗ്യരംഗത്തെ സംസ്ഥാന കായകൽപ്പ അവാർഡിൽ മൂന്നാം സ്ഥാനം

Posted on Saturday, August 20, 2022

കൊല്ലം ജില്ലാ ആശുപത്രി ആരോഗ്യരംഗത്തെ സംസ്ഥാന കായകൽപ്പ അവാർഡിൽ മൂന്നാം സ്ഥാനം നേടി.  ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.93 % മാർക്കോടെ കോഴിക്കോട് വിമൻ & ചിൽഡ്രൻ ഹോസ്പിറ്റൽ ഒന്നാം സ്ഥാനത്തും,92.7% മാർക്കോടെ കണ്ണൂർ വിമൻ &ചിൽഡ്രൻ ഹോസ്പിറ്റൽ രണ്ടാം സ്ഥാനത്തും എത്തി.മൂന്നാമതെത്തിയ കൊല്ലം ജില്ലാ ആശുപത്രിക്ക് 92.2% മാർക്കാണുള്ളത്. യോജിച്ച പരിശ്രമത്തിലൂടെ മികച്ച നേട്ടം കൈവരിക്കാൻ കൊല്ലം ജില്ലാ ആശുപത്രിക്ക് കഴിഞ്ഞു.