സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ആയൂര്‍ തോട്ടത്തറ ഹാച്ചറി കോംപ്ലക്സില്‍ ജില്ലാ
പഞ്ചായത്ത് കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
അഡ്വ. സാം കെ. ഡാനിയേലാണ് വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തത്. പയര്‍, മരച്ചീനി, ചേമ്പ്
, പാവല്‍, കാബേജ്, വഴുതന തുടങ്ങിയവയാണ് കൃഷി ചെയ്തത്. കുടുംബശ്രീ, പുരുഷ
സ്വയംസഹായ സംഘങ്ങള്‍ സംയുക്തമായിട്ടാണ് കൃഷി ചെയ്തത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്
ഡിവിഷന്‍മെമ്പര്‍ അഡ്വ. ഷൈന്‍കുമാര്‍, ഇളമാട് ഗ്രാമപഞ്ചായതത് പ്രസിഡന്‍റ്, കൃഷി
, മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ജില്ലാ പഞ്ചായത്ത് വികസനസ്റ്റാന്‍റിംഗ് കമ്മിറ്റി
സ്റ്റാന്‍റിംഗ് കമ്മിറ്റി മുന്‍ ചെയര്‍പേഴസണ്‍ റ്റി. ഗിരിജകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.