കോവിഡ് 19 - കൊല്ലം ജില്ലയിലെ വൃക്ക, ഹൃദയ, കാൻസർരോഗികൾക്ക് കൊല്ലം ജില്ലാ പഞ്ചായത്തിൻ്റെ സാന്ത്വനം ചികിത്സാ പദ്ധതി.

Posted on Saturday, August 20, 2022

കോവിഡ് - 19 രോഗബാധ നേരിടുന്നതിനായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ലോക് ഡൗൺ കാലയളവിൽ വൃക്ക, ഹൃദയ, കാൻസർ രോഗങ്ങളാൽ കഷ്ടപ്പെടുന്ന കൊല്ലം ജില്ലയിലെ രോഗികൾക്ക് ആശ്വാസമായി മാറുകയാണ് കൊല്ലം ജില്ലാ പഞ്ചായത്തിൻ്റെ സാന്ത്വനം ചികിത്സാ പദ്ധതി. 50 ലക്ഷം രൂപ തനത് ഫണ്ട് ചെലവഴിച്ചു കൊണ്ട് DM0 നിർവ്വഹണ ഉദ്യോഗസ്ഥനായാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. (1) സർക്കാർ -സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് ചെയ്തു വരുന്ന രോഗികൾക്ക് 17-04-20 മുതൽ 03-05-20 വരെയുള്ള കാലയളവിലേക്ക് ഒരു ഡയാലിസിസിന് 650 രൂപ ക്രമത്തിൽ ആശുപത്രികൾക്ക് ജില്ലാ പഞ്ചായത്ത് നൽകും.(2) വൃക്ക സ്വീകരിച്ചവർ, ബൈപാസ് ശസ്ത്രക്രീയ കഴിഞ്ഞവർ, കാൻസർ കീമോതെറാപ്പി / റേഡിയേഷൻ ചികിൽസ നിലവിൽ നടത്തുന്നവർ എന്നിവർക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് 2500 രൂപ വീതം ജില്ലാ പഞ്ചായത്ത് പ്രോജക്ടിൽ നിന്നും ലഭ്യമാക്കും. രോഗി താമസിക്കുന്ന പ്രദേശത്തെ പ്രൈമറി ഹെൽത്ത് സെൻററിൽ ഇതിനുള്ള അപേക്ഷ ചൊവ്വാഴ്ച (21-04-20) മുതൽ ലഭ്യമാകും. ആധാർ കോപ്പി ,ചികിൽസ സംബന്ധിച്ച രേഖകൾ സഹിതം 30/04/20 നുള്ളിൽ ബന്ധപ്പെട്ട PHC യിൽ അപേക്ഷ പൂരിപ്പിച്ച് നൽകണം.ജില്ലയിലെ 68 ഗ്രാമ പഞ്ചായത്ത് പ്രദേശ പരിധിയിൽ താമസിക്കുന്ന രോഗികൾക്കാണ് ഇത്തരത്തിൽ ആശ്വാസം നൽകുന്നത്.സർക്കാർ- പൊതു മേഖല ഉദ്യോഗസ്ഥർ അവിടെ നിന്നുള്ള പെൻഷൻകാർ ,കൂടാതെ ചികിത്സാ റീ-ഇംബേഴ്സ് മെൻ്റ് സൗകര്യമുള്ളവർ എന്നിവർക്ക് ഈ ആനുകൂല്യം നൽകുന്നതല്ല.