എസ്‌ എസ് എല്‍ സി പരീക്ഷയില്‍ നൂറു മേനി നേടിയ സ്കൂളുകള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ ആദരം

Posted on Saturday, August 20, 2022

എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ ജില്ലയിലെ സര്‍ക്കാര്‍,എയ്‌ഡഡ്‌ സ്കൂളുകളെ ജില്ലാ പഞ്ചായത്ത് ആദരിച്ചു.സര്‍ക്കാര്‍ മേഖലയില്‍ 41 സ്കൂളുകളും എയ്‌ഡഡ്‌  മേഖലയില്‍ 58 സ്‌കൂളുകളുമാണ് കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയത്.ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍ കരസ്ഥമാക്കിയ കരുനാഗപ്പള്ളി ഗേള്‍സ്‌ഹൈസ്കൂളിനെയും അഞ്ചല്‍ വെസ്റ്റ്‌ ഹയര്‍സെക്കന്‍ഡറി സ്കൂളിനെയും ചടങ്ങില്‍ അനുമോദിച്ചു.ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ്റ്‌ സി.രാധാമണി സ്കൂളുകള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.