തുണി ഗ്രാമം പദ്ധതി

Posted on Saturday, August 20, 2022

കൊല്ലം ജില്ലാപഞ്ചായത്തില്‍ തുണി ഗ്രാമം പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 230വനിതകള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്യുന്നതിന്റെ ഉത്ഘാടനം ബഹു.ഡെപ്യുട്ടി സ്പീക്കര്‍ ശ്രീ വി.ശശി നിര്‍വഹിച്ചു.പ്ലാസ്റ്റിക്ബാഗുകള്‍ ഒഴിവാക്കി പകരം തുണി സഞ്ചി വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം.വനിതകള്‍ക്ക് സ്വന്തമായി വരുമാനമുണ്ടാകാന്‍ വഴിയൊരുക്കുകയും ചെയ്യുന്നു.കുടുംബശ്രീ യൂണിറ്റുകളിലെ 460വനിതകള്‍ക്ക് തുണി നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ഉണ്ടാകുവാനുള്ള പരിശീലനവും  തയ്യല്‍ മെഷീനുകളും നല്‍കും.ലഞ്ച് ബാഗ്,വാനിറ്റി ബാഗ്,മൊബൈല്‍ കവര്‍ തുടങ്ങി 15 ഇനം ഉല്പന്നങ്ങളുടെനിര്‍മ്മാണത്തിനാണ് പരിശീലനം നല്‍കിയത്.ആറുമണിക്കൂര്‍ വീതമുള്ള 15 ദിവസത്തെ പരിശീലനം പൂര്‍ത്തിയായി.52ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.