ജില്ലാ പഞ്ചായത്ത് പദ്ധതികൾക്ക് ആസൂത്രണ സമിതി അംഗീകാരമായി
ജില്ലാപഞ്ചായത്തിന്റെ 19 -20 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾ ആസൂത്രണ സമിതി അംഗീകരിച്ചു. 118 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭ്യമായത്. പൊതുവിഭാഗത്തിൽ 59.5 കോടി രൂപയുടെയും പട്ടികജാതി പട്ടികവർഗ്ഗ മേഖലയിൽ 25 കോടി രൂപയുടെയും പ്രോജക്ടുകളാണ് അടുത്തസാമ്പത്തിക വർഷത്തേക്ക് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ റോഡ്, റോഡ് ഇതര മെയിൻറനൻസുകൾക്കായി 29.13 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട പദ്ധതികൾ
1. സമൃദ്ധി:- കശുവണ്ടി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള ജില്ലയിലെ 10000 കശുവണ്ടി തൊഴിലാളികൾക്ക് ഇതരവരുമാനം കണ്ടെത്തുന്നതിന് 10 മുട്ടക്കോഴികളെ വീതം നൽകുന്ന സമൃദ്ധി പദ്ധതിക്ക് 2 കോടി രൂപ.
2. ഡോൾഫിൻ :- പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബുകളുമായി സഹകരിച്ച് 1000 യുവാക്കൾക്ക് നീന്തൽ പരിശീലനം നൽകി കർമ്മസേന രൂപീകരിക്കുന്ന പദ്ധതി.
3. ഓപ്പൺ ജിംനേഷ്യം. യുവജനങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന്
4. പരസ്പരം :- സഹകരണ സംഘങ്ങൾക്ക് കാർഷികവിപണന കേന്ദ്രങ്ങൾ , ക്ലിനിക്കൽ ലാബ്, ലോൺട്രി, ടോയിലറ്റ്ബ്ലോക്ക് തുടങ്ങിയ സംരംഭങ്ങൾ ആരംഭിക്കുന്ന പദ്ധതിക്കായി 1 കോടി രൂപ.
5. ബട്ടർഫ്ലൈസ് :- ഭിന്നശേഷിയുള്ലവർക്ക് ജോയിസ്റ്റിക്ക് ഓപ്പറേറ്റഡ് മോട്ടറൈസ്ഡ് വീൽചെയർ.
6. പ്രളയ ദുരിതാശ്വാസത്തിൽ പങ്കാളികളായ മത്സ്യതൊഴിലാളികൾക്ക് ഇൻസുലേറ്റഡ് ബോക്സ്
7. വെളിച്ചം :- ഗ്രന്ഥശാലകൾക്ക് എൽ.ഇ.ഡി. പ്രൊജക്ടർ വിത്ത് സ്ക്രീൻ, ലാപ്ടോപ്പ് വിതരണം.
8. തദ്ദേശ ഭാഷാ പഠനകേന്ദ്രം :- യു.എൻ 2019 തദ്ദേശഭാഷാ വർഷമായി തിരഞ്ഞെടുത്ത സാഹചര്യത്തിൽ ജില്ലാപഞ്ചായത്ത് ആസ്ഥാനമാക്കി സംസ്കൃതം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മുതലായ ഭാഷകൾ പഠിപ്പിക്കുന്നതിന് തദ്ദേശ ഭാഷാപഠനകേന്ദ്രം.
9. പട്ടികവർഗ്ഗകോളനികളിൽ സാമൂഹ്യ പഠനമുറികൾ.
10.മക്കൾക്കൊപ്പം :- രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള പാരസ്പര്യം വർദ്ധിപ്പിക്കുക , വിദ്യാർത്ഥികളുടെ അഭിരുചികൾ രക്ഷിതാക്കളുമായി പങ്കുവക്കുക, പരീക്ഷാഭയം അകറ്റുക, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുള്ള പരിശീലനം തുടങ്ങിയവ ഗ്രന്ഥശാലകളുടെ സഹകരണത്തോടെ നടപ്പാക്കുന്നു.
11.ഫല സമൃദ്ധി :- 1 ലക്ഷം വിദേശയിനം ഫലവൃക്ഷ തൈകൾ ഫാമുകളിൽ തയ്യാറാക്കി തരംതിരിച്ച് കൃഷിഫാമുകൾവഴി കർഷർക്ക് വിതരണം ചെയ്യുന്ന പദ്ധതി.
12.കേരനാട്:- രണ്ടര ലക്ഷം തെങ്ങിൻതൈകൾ ജില്ലാകൃഷിഫാമിൽ ഉൽപ്പാദിപ്പിച്ച് കൃഷിഫാമുകൾ വഴി കർഷകർക്ക് വിതരണം ചെയ്യുന്ന പദ്ധതി.
13.വയോജനങ്ങൾക്ക് സൌജന്യമായി ഗ്ലൂക്കോമീറ്ററും, ഹിയറിംഗ് എയിഡും.