കൊല്ലം ജില്ലാപഞ്ചായത്തിന്‍റെ 2020-2021 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

Posted on Saturday, August 20, 2022

ജില്ലാ പഞ്ചായത്ത് പദ്ധതികൾക്ക് ആസൂത്രണ സമിതി അംഗീകാരമായി 

         ജില്ലാപഞ്ചായത്തിന്‍റെ 20-21 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾ ആസൂത്രണ സമിതി അംഗീകരിച്ചു. 120 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭ്യമായത്. വികസന ഫണ്ട് 75.58 കോടി രൂപയും മെയിന്‍റനന്‍സ് ഗ്രാന്‍റ് 36.59 കോടി രൂപയുടെയും പ്രോജക്ടുകളാണ് സാമ്പത്തിക വർഷത്തേക്ക് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ മറ്റു വിഹിതത്തില്‍ നിന്നും 15.29 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.      

പ്രധാനപ്പെട്ട പദ്ധതികൾ 

 

1.    സഹകരണ സംഘങ്ങള്‍ക്ക് സംരഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം

 

2.  യൂത്ത് ടെക്:- സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് നിക്ഷേപ സഹായം

 

3.  ഓപ്പൺ ജിംനേഷ്യം.  യുവജനങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് 

 

4. സാഫല്ല്യം :- . പട്ടിക വര്‍ഗ്ഗ മേഖലയില്‍ വീട് നിര്‍മ്മിച്ച് ശുചിമുറി,പ്ലംബിംഗ്,വയറിംഗ്,പെയിന്‍റിംഗ്,കറന്‍റ് കണക്ഷന്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് വീടിന്‍റെ താക്കോല്‍ കൈമാറുന്ന പദ്ധതി 

 

 

5. നൈപുണ്യം :- പാലിയേറ്റീവ് ട്രെയിനിങ്ങ് സെന്‍ററില്‍ ഹോം നേഴ്സ് പരിശീലനവും അനുബന്ധപ്രവര്‍ത്തനങ്ങളും

 

6. പടുതാക്കുളങ്ങളിലെ മത്സ്യകൃഷി

 

7. വെളിച്ചം :- ഗ്രന്ഥശാലകൾക്ക് എൽ.ഇ.ഡി. പ്രൊജക്ടർ വിത്ത് സ്ക്രീൻ, ലാപ്ടോപ്പ് വിതരണം.

 

8. തദ്ദേശ ഭാഷാ പഠനകേന്ദ്രം :-  യു.എൻ 2019 തദ്ദേശഭാഷാ വർഷമായി തിരഞ്ഞെടുത്ത സാഹചര്യത്തിൽ ജില്ലാപഞ്ചായത്ത് ആസ്ഥാനമാക്കി സംസ്കൃതം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മുതലായ ഭാഷകൾ പഠിപ്പിക്കുന്നതിന് തദ്ദേശ ഭാഷാപഠനകേന്ദ്രം.

 

9.     പോഷകശ്രീ ഉള്‍പ്പെടെയുള്ള മാതൃകാകൃഷിത്തോട്ടം

 

10. ഉയരെ, കളിക്കളം, ലഹരിമുക്ത ഗാന്ധിഗ്രാമം തുടങ്ങിയ പദ്ധതികള്‍