കൊല്ലം ജില്ലാ ആശുപത്രി ആരോഗ്യരംഗത്തെ സംസ്ഥാന കായകൽപ്പ അവാർഡിൽ മൂന്നാം സ്ഥാനം നേടി. ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.93 % മാർക്കോടെ കോഴിക്കോട് വിമൻ & ചിൽഡ്രൻ ഹോസ്പിറ്റൽ ഒന്നാം സ്ഥാനത്തും,92.7% മാർക്കോടെ കണ്ണൂർ വിമൻ &ചിൽഡ്രൻ ഹോസ്പിറ്റൽ രണ്ടാം സ്ഥാനത്തും എത്തി.മൂന്നാമതെത്തിയ കൊല്ലം ജില്ലാ ആശുപത്രിക്ക് 92.2% മാർക്കാണുള്ളത്. യോജിച്ച പരിശ്രമത്തിലൂടെ മികച്ച നേട്ടം കൈവരിക്കാൻ കൊല്ലം ജില്ലാ ആശുപത്രിക്ക് കഴിഞ്ഞു.