തൊഴില്‍ദായക പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും -
അഡ്വ. സാം കെ. ഡാനിയേല്‍
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ തൊഴില്‍ദായക പദ്ധതികള്‍ക്ക് മുന്‍ഗണന
നല്‍കുമെന്ന് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേല്‍. പട്ടികജാതി വിഭാഗത്തില്‍ പെട്ട യുവതീ
യൂവാക്കള്‍ക്ക് സൈനിക അര്‍ദ്ധ സൈനിക സേനാ വിഭാഗങ്ങളിേലേയ്ക്കും സെക്യൂരിറ്റി ഗാര്‍ഡായി സേവനമനുഷ്ഠിക്കുന്നതിനും സഹായകരമായ ജില്ലാ പഞ്ചായത്തിന്റെ പ്രീ റിക്രൂട്ട്മെന്റ് പരിശീലന പദ്ധതി ഉദ്ഘാടം ചെയ്യുകയായിരുന്നു പ്രസിഡന്റ്. 95 പേര്‍ക്കാണ് ഈ വര്‍ഷം പരിശീലനം നല്‍കുന്നത്. 25000 രൂപയാണ് ഒരു ഗുണഭോക്താവിനുള്ള പരിശീലന ഫീസ്. 24000 രൂപ ജില്ലാപഞ്ചായത്ത് വിഹിതവും, 1000 രൂപ ഗുണഭോക്തൃ വിഹിതവുമാണ്. കോഴിക്കോട് ആസ്ഥാനമായിട്ടുള്ള സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്റര്‍ മുഖേനയാണ് പരിശീലനം നല്‍കുന്നത്. ഈ സാമ്പത്തിക വര്‍ഷം 25 ലക്ഷം രൂപ പ്രോജക്ടിനായി വകയിരുത്തിയിട്ടുണ്ട് .പരിശീലനം ലഭിച്ചവര്‍ക്ക് ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ആശുപത്രികളിലും ഫാമുകളിലും സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തില്‍ മുന്‍ഗണന നല്‍കുമെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു .ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. അനില്‍ എസ് കല്ലേലിഭാഗം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രിജി ശശിധരന്, അംബിക കുമാരി, ശ്യാമളയമ്മ , എസ്. സോമന്, പി.ആര്.ടി.സി. അഡ്മിനിസ്ട്രേറ്റര്‍ സുബേദാര്‍ നവാസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് സൂപ്രണ്ട് ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു.