അഷ്ടമുടിയുടെ തീരങ്ങളില്‍ കണ്ടല്‍ത്തൈകള്‍ നട്ട്പരിപാലിക്കാനുള്ള ജില്ലാപഞ്ചായത്തിന്‍റെ കണ്ടലഴക് പദ്ധതിക്ക് തുടക്കം തൃക്കരുവ പഞ്ചായത്തിലെ സാമ്പ്രാണിക്കോടി തുരുത്തില്‍ കണ്ടല്‍ത്തൈകള്‍ നട്ട് പ്രസിഡന്റ് സി.രാധാമണി പദ്ധതിയുടെ ഉത്ഘാടനം നിര്‍വഹിച്ചു .രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.ആദ്യ ഘട്ടത്തില്‍ 19 ലക്ഷം രൂപയും രണ്ടാം ഘട്ടത്തില്‍ 23ലക്ഷം രൂപയുമാണ് ചെലവിടുന്നത്.തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് തൈ നടീലിന്റെയും പരിപാലനത്തിന്റെയും ചുമതല.ഒരു വര്ഷം പ്രായമുള്ള തൈകളാണ് വച്ചു പിടിപ്പിക്കുന്നത് അഷ്ടമുടിയുടെ എട്ടു മുടികളിലും പദ്ധതി നടപ്പാക്കും.