2019-20 വാര്‍ഷിക പദ്ധതി-വികസനസെമിനാര്‍

Posted on Saturday, August 20, 2022

കൊല്ലം ജില്ലാപഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ 04.12.2018 ചൊവ്വാഴ്ച 10 ന് ജില്ലാപഞ്ചായത്തില്‍ ചേര്‍ന്നു. ആസൂത്രണ ബോഡ് അംഗം ശ്രീ.എന്‍.ഹരിലാല്‍ ഉദ്ഘാടനം ചെയ്ത സെമിനാറില്‍ പ്രസിഡന്‍റ് ശ്രീമതി.സി.രാധാമണി അധ്യക്ഷയായിരുന്നു. കരട് നിര്‍ദ്ദേശങ്ങള്‍ ശ്രീമതി.ആഷാ ശശിധരൻ അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് അഡ്വ.എസ്.വേണുഗോപാല്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറി ശ്രീ.കെ.പ്രസാദ്, ഗവ.നോമിനി ശ്രീ,വിശ്വനാഥന്‍, ജില്ലാ ആസൂത്രണ ഉപാദ്ധ്യക്ഷന്‍ ശ്രീ.ജമാല്‍ എന്നിവര്‍ സംസാരിച്ചു