കൊല്ലം ജില്ലാആശുപത്രിയിലും വിക്ടോറിയ ആശുപത്രിയിലും സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്

Posted on Saturday, August 20, 2022

ജില്ലാപഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ ആശുപത്രിയിലും ഗവ.വിക്ടോറിയ ആശുപത്രിയിലും മലിനജല സംസ്ക്കരണ പ്ലാന്‍റ് സ്ഥാപിയ്ക്കുന്നതിന് പദ്ധതി രൂപീകരിച്ചതിന്‍റെ ഭാഗമായിട്ടാണ് സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിയ്ക്കുന്നത്. 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 22497537 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 400 KLD ശേഷിയുള്ള മലിനജല സംസ്ക്കരണ പ്ലാന്‍റ് , മെ. മോളിക്യൂള്‍ എന്‍വിറോ കെയര്‍ എന്ന സ്ഥാപനമാണ് സ്ഥാപിയ്ക്കുന്നത്.