പട്ടികവര്‍ഗ്ഗ മേഖയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സി.രാധാമണി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്നടപ്പാക്കുന്ന പോഷകാഹാര വിതരണ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം കുരിയോട്ടുമല കമ്മ്യൂണിറ്റിഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു അവര്‍. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, അഗതികള്‍,നിത്യരോഗികള്‍ തുടങ്ങിയവര്‍ക്കാണ് പോഷകാഹാര സാധനങ്ങള്‍ നല്‍കുന്നത്. 5 കി.ഗ്രാം അരി,ചെറുപയര്‍, കടല, ശര്‍ക്കര, ഉഴുന്ന്, ഗോതമ്പ് നുറുക്ക് എന്നിവ ഓരോ കി.ഗ്രാം വീതവും, 500 ഗ്രാംഅണ്ടിപ്പരിപ്പും അടങ്ങിയ പോഷകാഹാര കിറ്റുകളാണ് വിതരണം ചെയ്തത്. അച്ചന്‍കോവില്‍ ഗിരിജന്‍കോളനിയിലെ 10 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് താക്കോല്‍ കൈമാറുന്ന സാഫല്യംഭവനനിര്‍മ്മാണ പദ്ധതി അന്തിമ ഘട്ടത്തിലാണ്. കൂടാതെ സൗര റാന്തല്‍, സ്ത്രീകള്‍ക്ക് പ്രസവാനന്തരസുരക്ഷാ കിറ്റ് തുടങ്ങിയ പദ്ധതികളും ഈ സാമ്പത്തികവര്‍ഷം നടപ്പാക്കുമെന്ന് പ്രസിഡന്‍റ് തുടര്‍ന്ന്പറഞ്ഞു.