Nutritional kits were distributed to those affected by H. I. V

Posted on Saturday, August 20, 2022

ജില്ലാ പഞ്ചായത്ത് എച്ച് ഐ വി ബാധിതര്‍ക്ക് പോഷകാഹാരകിറ്റുകള്‍വിതരണം ചെയ്തു. കൊല്ലം അഞ്ചുകല്ലുംമൂട്ടിലുള്ള കിഡ്സ് ഗാര്‍ഡന്‍ സ്കൂളില്‍ വച്ച്നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് സി. രാധാമണി പോഷകാഹാരകിറ്റുകളുടെ വിതരണം
നിര്‍വ്വഹിച്ചു. പത്ത് കിലോ അരിയും ഉഴുന്ന്, കടല, കപ്പലണ്ടി,ഈന്തപ്പഴം, ഓട്ട്സ്, ശര്‍ക്കര,പയര്‍, മുതിര, വെളിച്ചെണ്ണ എന്നിവ ഓരോ കിലോ വീതവും അടങ്ങിയ 1285/- രൂപ വിലവരുന്ന കിറ്റുകളാണ് നല്‍കിയത്. 2018-19 വാര്‍ഷിക പദ്ധതിയില്‍ 20 ലക്ഷം രൂപ ഈപദ്ധതിയ്ക്ക് വകയിരുത്തിയിട്ടു്.വര്‍ഷം മുഴുവന്‍ പദ്ധതിയുടെ പ്രയോജനംലഭ്യമാക്കാന്‍ വേണ്ടനടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു. എച്ച് ഐ വിബാധിതരുടെ കൂട്ടായ്മയായ കെ. എല്‍. എന്‍. പി പ്ലസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 385പേര്‍ക്കാണ് പോഷകാഹാര സാധനങ്ങള്‍ നല്‍കിയത്. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി
ചെയര്‍ പേഴ്സണ്‍ ഇ. എസ്. രമാദേവി അദ്ധ്യക്ഷത വഹിച്ചു.