ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സ്വാസ്ഥ്യം പദ്ധതി ഇന്‍റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് 2018 ന്‍റെ ഭാഗമായി നടത്തുന്ന എല്‍ എസ് ജി ലീഡേഴ്സ് മീറ്റ് പ്രീ കോണ്‍ക്ലേവ് നല്ല പ്രോജക്ട്അവാര്‍ഡ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി പ്രസിഡന്‍റ് സി. രാധാമണി അറിയിച്ചു.ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന അലര്‍ജി ചികിത്സാപദ്ധതിയാണ് സ്വാസ്ഥ്യം. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പതിനൊന്ന് ബ്ലോക്കുകളിലേയുംഓരോ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ അലര്‍ജി ക്ലിനിക് ആരംഭിച്ചിട്ടു്.2018ജനുവരിയില്‍ കുന്നത്തൂരിലാണ് പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം നടന്നത്. 3863 പേര്‍ ഇതിനകംസ്വാസ്ഥ്യം പദ്ധതിയില്‍ ചികിത്സ തേടിയിട്ടു്.കുന്നത്തൂര്‍ ഹോമിയോ ഡിസ്പെന്‍സറിയിലുംജില്ലാ ഹോമിയോ ആശുപത്രിയിലും രക്തപരിശോധനയക്ക് ുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടു്.മറ്റ് ക്ലിനിക്കുകളില്‍ രക്ത പരിശോധനയ്ക്ക് നല്‍കുന്ന സാമ്പിളുകള്‍ ജില്ലാ ഹോമിയോആശുപത്രിയില്‍ പരിശോധിച്ച് റിസള്‍ട്ടുകള്‍ ലഭ്യമാക്കും. സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ കൊച്ചിമറൈന്‍ ഡ്രൈവിലാണ് കോണ്‍ക്ലേവ്. 60 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ജില്ലാപഞ്ചായത്തിനെ പ്രതിനിധീകരിച്ച് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ജില്ലാ ഹോമിയോമെഡിക്കല്‍ ഓഫീസര്‍ ഡോ. വി. കെ. പ്രിയദര്‍ശിനി കോണ്‍ക്ലേവില്‍ പദ്ധതി വിശദീകരിക്കും