ആരോഗ്യകേരളം പുരസ്ക്കാരം നാലാംതവണയും ജില്ലാ പഞ്ചായത്തിന്

Posted on Saturday, August 20, 2022

ആരോഗ്യ മേഖലയിലെ മികവുറ്റ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആരോഗ്യകേരളംപുരസ്ക്കാരത്തിന് ഇത്തവണയും കൊല്ലം ജില്ലാ പഞ്ചായത്ത് അര്‍ഹമായി നാലാം തവണയാണ് ജില്ലാ പഞ്ചായത്ത് ഈ നേട്ടം കരസ്ഥമാക്കുന്നത്. 2012-13 മുതലാണ് ആരോഗ്യകേരളം അവാര്‍ഡ് നല്‍കി തുടങ്ങിയത്. 2012-13 ലും,2014-15, 2015-16, 2016-17 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും ആരോഗ്യകേരളം അവാര്‍ഡ് ജില്ലാ പഞ്ചായത്തിന് ലഭ്യമായി.ആരോഗ്യ വകുപ്പ് നിയോഗിച്ച സംഘം ജില്ലാ പഞ്ചായത്തിന്‍റെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
ശുപാര്‍ശ ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ലഭ്യമായത്.
       2016-17 വര്‍ഷത്തില്‍ ജില്ലാപഞ്ചായത്ത് ആരോഗ്യമേഖലയില്‍നിരവധി മികച്ചപദ്ധതികള്‍ നടപ്പാക്കിയതായിഅവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി. വിക്ടോറിയ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്
അണുവിമുക്തമായ ടൗവ്വല്‍ നല്‍കുന്ന സ്നേഹത്തൂവല്‍, സംസ്ഥാനത്താകെ പകര്‍ച്ചപ്പനി വ്യാപകമായസാഹചര്യത്തില്‍ അലോപ്പതി, ആയൂര്‍വ്വേദം, ഹോമിയോ മെഡിക്കല്‍ യൂണിറ്റുകളെ ഒരു കുടക്കീഴില്‍ അണിനിരത്തി ജില്ലാപഞ്ചായത്ത് ഏര്‍പ്പെടുത്തിയ പ്രതിരോധ സംവിധാനമായ സഞ്ചരിക്കുന്ന പനി ക്ലിനിക്ക്, ഓട്ടിസം ബാധിച്ചകുട്ടികളുടെ പുനരധിവാസത്തിനായി നടപ്പാക്കുന്ന ഓട്ടിസം ക്ലിനിക്ക്, ജില്ലാ ഹോമിയോ ആശുപത്രിയിലെ തൈറോയിഡ്ഗവേഷണ കേന്ദ്രം, സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചും പ്രസവാനന്തരവുമുാകുന്ന വിഷാദം,ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്ന പരിഹാരത്തിനായി നടപ്പാക്കിവരുന്ന മാതൃ സാന്ത്വനം, പട്ടിക വര്‍ഗ്ഗമേഖലയിലെ ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, നിത്യരോഗികള്‍, നിരാലംഭര്‍ തുടങ്ങിയവര്‍ക്കുള്ള പോഷകാഹാരവിതരണം, വിക്ടോറിയ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക്മേല്‍നോട്ടം വഹിക്കുന്ന സ്വപ്നച്ചിറക്, ഹോമിയോ ആശുപത്രിയിലെ പെയിന്‍ & പാലിയേറ്റീവ് യൂണിറ്റ്, കിഡ്നിരോഗികള്‍ക്ക് ആശ്വാസമായി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്‍റര്‍, വിക്ടോറിയആശുപത്രിയിലെ വന്ധ്യതാ നിവാരണ ക്ലിനിക്ക്, എച്ച്.ഐ.വി ബാധിതര്‍ക്കുള്ള പോഷകാഹാര വിതരണം, ജില്ലാഹോമിയോ ആശുപത്രിയില്‍ ആരംഭിച്ച വാതരോഗ ക്ലിനിക്ക്, വയോജനങ്ങള്‍ക്ക് സൗജന്യ ആയുര്‍വ്വേദവൈദ്യപരിശോധനയും ഔഷധവിതരണവും, ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും നാപ്കിന്‍ വെന്‍ഡിംഗ്മെഷിനും ഇന്‍സിനിറേറ്ററുംസ്ഥാപിച്ചതുള്‍പ്പടെയുള്ള പദ്ധതികള്‍ അവാര്‍ഡിനര്‍ഹമാക്കുന്നതില്‍ സവിശേഷ പങ്ക്വഹിച്ചതായി പ്രസിഡന്‍റ് സി.രാധാമണി അറിയിച്ചു