ജില്ലാപഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷംനടപ്പാക്കിയ പ്രതിഭാപിന്‍തുണപദ്ധതിയ്ക്ക് സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗീകാരം.കലാകായിക മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് അവരുടെ പ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ ഏറ്റടുക്കുന്നതിനള്ള സാമ്പത്തിക സഹായം നല്കുന്നതാണ് പദ്ധതി.പത്ത് ലക്ഷം രൂപയായിരുന്നു പ്രോജക്ട് അടങ്കല്‍.പത്രപരസ്യം മുഖേനയാണ് അപേക്ഷകരെ ക്ഷണിച്ചത്.വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സഹിതം 10അപേക്ഷകള്‍ ലഭിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍,സെക്രട്ടറി,ജില്ലാപട്ടികജാതി വികസന ആഫീസര്‍,ജില്ലാ സാമൂഹ്യനീതി ആഫീസര്‍,ജില്ലാ ഇന്‍ഫര്‍ഷന്‍ ആഫീസര്‍ എന്നിവരടങ്ങിയ സ്ക്രീനിംഗ് കമ്മറ്റി അപേക്ഷകരുമായി നേരിട്ട് ആശയവിനിമയം നടത്തിയതിന്റ അടിസ്ഥാനത്തില്‍ 8 അപേക്ഷകര്‍ക്ക് ആനുകൂല്യം നല്‍കാവുന്നതാണെന്ന് ജില്ലാതല നൂതനകമ്മിറ്റി മുന്‍പാകെ ശുപാര്‍ശ ചെയ്തു.നൂതനകമ്മിറ്റിയുടേ അംഗീകാരത്തോടെ 29000 രൂപ മുതല്‍172000 രൂപ വരെയുള്ള ആനുകൂല്യം അപേകഷകര്‍ക്ക് അനുവദിക്കുകയും തുക അവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് കൈമാറുകയും ചെയ്തു.കവിത പ്രസിദ്ധീകരിക്കുന്നതു മുതല്‍ ഗാനമേള ട്രൂപ്പ് രൂപീകരിച്ച് വരുമാനം കണ്ടെത്തുന്നത് വരെയുള്ള സഹായങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ ആനുകൂല്യം നല്‍കുവാന്‍ സാധിച്ചിട്ടുണ്ടെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി പറഞ്ഞു.സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ.കെ.എന്‍.ഹരിലാലിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് ആഫീസില്‍ ,പ്രതിഭാ പിന്തുണ, പദ്ധതി മോഡല്‍ പദ്ധതിയായി സംസ്ഥാനത്താകെ നടപ്പിലാക്കുമെന്നും അതിനാവശ്യമായ നിര്‍ദ്ദേശം എല്ലാ തദ്ദേശ ഗവണ്‍മെന്റുകള്‍ക്കും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.