അച്ചന്‍കോവില്‍ ഗിരിവര്‍ഗ്ഗ കോളനിയില്‍ സാഫല്യം പദ്ധതി പ്രകാരം ജില്ലാപഞ്ചായത്ത് നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം ബഹു.വനം വകുപ്പ് മന്ത്രി ശ്രീ.കെ.രാജു നിര്വഹിച്ചുആദ്യ ഘട്ടമായി നിര്‍മിച്ച10 വീടിന്റെ താക്കോല്‍ ദാനകര്‍മ്മമാണ് നിര്‍വഹിച്ചത്.400 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീട് നിര്‍മ്മിച്ചത്.പ്ലംബിംഗ്,വയറിംഗ് എന്നിവ നടത്തിയിട്ടുണ്ട്.ഗുണഭോക്താവിന് തുക നേരിട്ട് നല്‍കാതെ കൊല്ലം ജില്ലാപഞ്ചായത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് വീടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മ്മാണം കൊച്ചരിപ്പ ഗിരിവര്‍ഗ്ഗ കോളനിയില്‍ ഫെബ്രുവരിയില്‍ ആരംഭിക്കും.വനത്തെ ആശ്രയിച്ചു കഴിയുന്ന 146 പേര്‍ക്ക് സൌരോര്‍ജ്ജ റാന്തലും വിതരണം ചെയ്തു.