സഹകരണ സംഘങ്ങള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ ജില്ലാപഞ്ചായത്ത് സഹായം പദ്ധതി ആലോചന യോഗം നടന്നു.ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ പദ്ധതിയാണിത്.ക്ലാസ്സ് ഒന്നിനും അതിനു മുകളിലുമുള്ള സഹകരണ സംഘങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ സംരംഭങ്ങളും സൗകര്യങ്ങളും ആരംഭിക്കുന്നതിന് സഹായം.ഒരു കോടി രൂപയാണ് അടങ്കല്‍തുക.സഹകരണ സ്ഥാപനങ്ങളില്‍ പൊതു ടോയിലെറ്റ്,സ്വിമ്മിംഗ് പൂള്,ഫിറ്റ്നെസ്സ് സെന്ററുകള്‍ എന്നിവ നിര്‍മിക്കുന്നു.