2019-20 വാര്‍ഷിക പദ്ധതി- ജില്ലാതല ഗ്രാമസഭായോഗം യോഗം ചേര്‍ന്നു

Posted on Saturday, August 20, 2022

കൊല്ലം ജില്ലാപഞ്ചായത്തിന്‍റെ  2019-10 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, സംയുക്ത പദ്ധതികള്‍ തയ്യാറാക്കുന്നതിനുമുള്ള ജില്ലാ തല ഗ്രാമസഭ 12.11.2018 രാവിലെ 10.30 ന് ജില്ലാപഞ്ചായത്തില്‍ ചേര്‍ന്നു. കൊല്ലം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.എസ്.വേണുഗോപാല്‍ അധ്യക്ഷനായ യോഗം പ്രസിഡന്‍റ് ശ്രീമതി.സി.രാധാമണി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ സംസാരിച്ച യോഗത്തില്‍ സെക്രട്ടറി  2019-20 വാര്‍ഷിക  പദ്ധതി കാഴ്ചപ്പാട് അവതരിപ്പിച്ചു. കരട് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ച യോഗത്തില്‍ വിവിധ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.