ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ ആശുപത്രിയിലും ഗവ.വിക്ടോറിയ ആശുപത്രിയിലും മലിനജല സംസ്ക്കരണ പ്ലാന്റ് സ്ഥാപിയ്ക്കുന്നതിന് പദ്ധതി രൂപീകരിച്ചതിന്റെ ഭാഗമായിട്ടാണ് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിയ്ക്കുന്നത്. 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 22497537 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 400 KLD ശേഷിയുള്ള മലിനജല സംസ്ക്കരണ പ്ലാന്റ് , മെ. മോളിക്യൂള്‍ എന്‍വിറോ കെയര്‍ എന്ന സ്ഥാപനമാണ് സ്ഥാപിയ്ക്കുന്നത്.