കൊല്ലം ജില്ലാആശുപത്രിയില്‍ ക്യാന്‍സര്‍-കീമോതെറാപ്പി യൂണിറ്റ് ആരംഭിച്ചു

Posted on Saturday, August 20, 2022

കൊല്ലം ജില്ലയുടെ ആരോഗ്യമേഖലയില്‍ ജില്ലാപഞ്ചായത്ത് നടപ്പിലാക്കിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ഒരു സുവര്‍ണ്ണ നേട്ടം കൂടി. ക്യാന്‍സര്‍-കീമോതെറാപ്പി സൌകര്യമുള്ള ആശുപത്രിയായി കൊല്ലം ജില്ലാആശുപത്രി മാറി. 50  ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാപഞ്ചായത്ത് കൊല്ലം ജില്ലാആശുപത്രിയില്‍ ക്യാന്‍സര്‍-കീമോതെറാപ്പി യൂണിറ്റ് സ്ഥാപിച്ചത്. നിലവില്‍ പത്ത് ബെഡുകളാണ് കീമോതെറാപ്പി യൂണിറ്റിലുള്ളത്. കീമോ തെറാപ്പിയ്ക്ക് ശേഷം കിടത്തി ചികില്‍സ ആവശ്യമുണ്ടെങ്കില്‍ പത്ത് ബെഡുള്ള പ്രത്യേക മുറി സജ്ജീകരിച്ചിരിക്കുന്നു. കേന്ദ്രീകൃത ശീതീകരണ സംവിധാനമാണ് ഈ യൂണിറ്റിലുള്ളത്. ജനറല്‍ ആശുപത്രിയുടെ നിലവാരത്തില്‍ ജില്ലാ ആശുപത്രിയെ ഉയര്‍ത്തുകയാണ് ലക്ഷ്യം. റീജണല്‍ ക്യാന്‍സര്‍ സെന്‍റര്‍ കഴിഞ്ഞാല്‍ രോഗികള്‍ക്ക് ലഭ്യമായ ഒരു ക്യാന്‍സര്‍ ചികില്‍സാ കേന്ദ്രമായി ജില്ലാ ആശുപത്രിയെ മാറ്റുന്നതിന് തുടക്കം കുറിച്ചിരിക്കുകയാണ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള രോഗികള്‍ക്ക് വളരെ ഫലപ്രദമായിരിക്കും ഈ യൂണിറ്റ്. അര്‍ബുദ നിര്‍ണ്ണയ കേന്ദ്രം, അര്‍ബുദ പഠനഗവേഷണ കേന്ദ്രം, പാലിയേറ്റീവ് സേവനം എന്നിവ ഒരുക്കിയിരിക്കുന്നു. റേഡിയേഷന്‍ ചികില്‍സ ഒരു വര്‍ഷത്തിനകം ആരംഭിയ്ക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് കീമോതെറാപ്പിയൂണിറ്റ് പ്രവര്‍ത്തിയ്ക്കുന്നത്.