ബഹു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം ജില്ലാപഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് ആദ്യ ഗഡുവായി 10 ലക്ഷം രൂപ നല്‍കി. 20.08.2018 ല്‍ പത്ത് ലക്ഷം രൂപയുടെ ചെക്ക് ബഹു.ജില്ലാകളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.സി.രാധാമണി കൈമാറി. 20.08.2018 ല്‍ ചേര്‍ന്ന ജില്ലാപഞ്ചായത്ത് യോഗം പ്രളയക്കെടുതിയും തുടര്‍ന്നുള്ള രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആദ്യ അജണ്ടയായി ചര്‍ച്ചചെയ്യുകയും ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡുവായി തനത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ കൈമാറാന്‍ തീരുമാനിക്കുകയുമായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് പോകുന്നതിനെ തുടര്‍ന്ന് വീടും പരിസരവും വൃത്തിയാക്കുന്നതിനുള്ള സാധനസാമഗ്രികള്‍ ശേഖരിയ്ക്കുന്നതിനുള്ള ഒരു കളക്ഷന്‍ സെന്‍ററായി ജില്ലാപഞ്ചായത്ത് പ്രവര്‍ത്തിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും ഇതിനായി കളക്ട് ചെയ്യുന്ന സാധന സാമഗ്രികളും, വ്യക്തികളും സംഘടനകളും നല്‍കുന്നവയും ഇവിടെ ശേഖരിച്ച് സമീപ ജില്ലകളിലെ ദുരിതാശ്വാസത്തിനായി ജില്ലാപഞ്ചായത്ത് എത്തിച്ചുനല്‍കി. ഓണനാളുകളിലും ഈ കളക്ഷന്‍ സെന്‍റര്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുകയും ചെയ്തു. കൂടാതെ ബഹു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാംഗഡുവായി 40 ലക്ഷം രൂപ കൂടി നല്‍കുവാന്‍ ഭരണസമിതി തീരുമാനിയ്ക്കുകയും ചെയ്തു. ആയത് പ്രകാരം ജില്ലാപഞ്ചായത്ത് ആകെ 50 ലക്ഷം രൂപ ബഹു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി