കേരളത്തിന്റെ തെക്കുഭാഗത്ത് തലസ്ഥാനജില്ലയായ തിരുവനന്തപുരത്തോട് ചേര്‍ന്നുകിടക്കുന്ന ജില്ലയാണ് കൊല്ലം. കിഴക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, വടക്കുഭാഗത്ത് പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലും, തെക്കുഭാഗത്ത് തിരുവനന്തപുരം ജില്ലയും കൊല്ലം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നു.