കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന തണ്ണീർ പന്തൽ പദ്ധതികളുടെ ഭാഗമായി നിർമ്മിക്കുന്ന തണ്ണീർ പന്തലുകളിൽ രണ്ടാമത്തേത് ആലപ്പാട് ഗ്രാമപഞ്ചായത്തിലെ അഴീക്കലിൽ പ്രവർത്തനം ആരംഭിച്ചു .
അഴീക്കൽ ബീച്ചിനോട് ചേർന്നാണ് ഈ തണ്ണീർ പന്തൽ പ്രവർത്തിക്കുന്നത് .28 / 9 / 2019 ൽ ആലപ്പുഴ എം.പി.ശ്രീ.ആരിഫ് ഉൽഘാടനം നിർവഹിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സി.രാധാമണി ,വൈസ് പ്രസിഡന്റ്
അഡ്വ.എസ്.വേണുഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു.