ജില്ലാപഞ്ചായത്ത് പെരിനാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടങ്ങിയ ബോക്സിംഗ് അക്കാദമി ജൂലായില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഇതോടെ രാജ്യത്ത് ആദ്യമായി ഒരു തദേശസ്വയംഭരണ സ്ഥാപനം ബോക്സിങ്ങില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ അക്കാദമി സ്ഥാപിച്ചതിന്റെ ബഹുമതി കൊല്ലം ജില്ലാപഞ്ചായത്തിനു ലഭിക്കും.ജനകീയാസൂത്രണത്തിന്റെ നൂതന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത്തരത്തിലൊരു പ്രൊജെക്ടിനു അനുവാദം ലഭിച്ചത്.25 ലക്ഷം രൂപയാണ് പ്രോജക്ടിന് ചെലവാകുന്നത്.പത്ത് ലക്ഷം രൂപ ഉപകരങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ചു.ജില്ലയിലെ അഞ്ചു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളില്‍ നിന്ന് കേരള സ്റ്റേറ്റ് അമച്വര്‍ ബോക്സിംഗ് അസോസിയേഷന്റെ സഹകരണത്തോടെ കുട്ടികളെ കണ്ടെത്തും.അജി.സി.ബി പരിശീലകനും ബോക്സിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ യുടെ വൈസ് പ്രസിഡന്റായ ഡോ.സി.ബി.റജി സാങ്കേതിക സഹായവും നല്‍കും.അവധി ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ പത്ത് വരെയും അല്ലാത്ത ദിവങ്ങളില്‍ വൈകീട്ട് നാല് മുതല്‍ ആറുവരെയുമാണ് പരിശീലനം.പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ലഘുഭക്ഷണമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രസാദ് പറഞ്ഞു.